ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള് ആശംസകള് നേര്ന്ന് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് പിറന്നാള് ആശംസകള് നേര്ന്നത്.
ബംഗാളില് രാഷ്ട്രീയ വൈരികളാണ് തൃണമൂല് കോണ്ഗ്രസും, സിപിഎമ്മും എന്നിരിക്കെ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രിയ്ക്കുള്ള മമതയുടെ പിറന്നാള് ആശംസ രാഷ്ട്രീയ വൃത്തങ്ങളില് കൗതുകം ജനിപ്പിച്ചിട്ടുണ്ട്.
നേരത്തെ കര്ണാടകയിലെ ജെഡിഎസ്---കോണ്ഗ്രസ് സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കള്ക്കൊപ്പം മമത വേദി പങ്കിട്ടതും വാര്ത്തയായിരുന്നു
