കണ്ണൂര്‍: ലാവലിൻ കേസിലെ ഹൈക്കോടതി വിധിക്ക് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം പ്രവർത്തകരുടെ സ്വീകരണം. ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുഖ്യമന്ത്രിയെ പുലർച്ചെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
മണ്ഡലമായ ധർമ്മടത്തെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം പിണറായി വിജയൻ ഇന്ന് ലാവലിൻ കേസിൽ ഏറെനാൾ വിവാദത്തിൽപ്പെട്ട തലശേരി മലബാർ കാൻസർ സെന്ററിൽ ജനറ്റിക് ലാബ് ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം സിപിഎം നേതൃത്വത്തിലുള്ള മാർഷൽ ആർട്സ് അക്കാദമി സംഘടിപ്പിക്കുന്ന 1200 കളരിയഭ്യാസികളുടെ പ്രകടനച്ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
