
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. വി.എസ്. ഇന്ന് രാവിലെ 11നു വാര്‍ത്താ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
സത്യപ്രതിജ്ഞ ബുധനാഴ്ചയാണെന്ന കാര്യം കൂടിക്കാഴ്ചയില്‍ പിണറായി വി.എസിനെ അറിയിച്ചു. സത്യപ്രതിജ്ഞയിലേക്കു വി.എസിനെ പിണറായി ക്ഷണിച്ചു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നു പിണറായിയോടു വി.എസ്. പറഞ്ഞു. വിലക്കയറ്റം തടയല്‍, സ്ത്രീ സുരക്ഷ തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും വി.എസ്. പറഞ്ഞു.
വി.എസിന്റെ ഉപദേശം തേടാനാണ് എത്തിയതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്റെ പ്രതികരണം. വി.എസ്. മുഖ്യമന്ത്രിയായി അനുഭവ പരിചയമുള്ള നേതാവാണ് തനിക്ക് എല്ലാം പുതുമയാണെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദര്‍ശനത്തിനാണ് എത്തിയതെന്ന് എം.എന്‍. സ്മാരകത്തിലെ സന്ദര്‍ശനശേഷം പിണറായി പറഞ്ഞു.
