ദുബായ് മീഡിയ സിറ്റിയിലെ ആംഫി തീയറ്ററില്‍ നല്‍കിയ പൗര സ്വീകരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്കായി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കേസില്‍പ്പെടുന്ന പ്രവാസികള്‍ക്ക് നിയമ സഹായം, അടിയന്തര ചിക്തിസയ്ക്ക് നാട്ടിലെത്തിക്കാനുള്ള സൗകര്യം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനം പ്രഖ്യാപനങ്ങള്‍ ഇങ്ങനെ നീളുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനൊടുവിലെ ഈ പ്രഖ്യാപനത്തില്‍ സന്തോഷത്തിലാണ് മലയാളികള്‍. പ്രഖ്യാപനം നടപ്പിലാവുകയാണെങ്കില്‍ നല്ലകാര്യമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്ഷന്‍ ആയിരം രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. പെന്‍ഷന്‍ തുക 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാറിന് നേരത്തെ തന്നെ നിവേദനവും നല്കിയിരുന്നു.

തൊഴില്‍ തട്ടിപ്പ് തടയും, ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് പരിഗണനയില്‍, പഠന ചെലവ് കുറയ്ക്കാന്‍ ഗള്‍ഫില്‍ സ്കൂളുകള്‍, പ്രവാസികള്‍ക്കായി ജോബ് പോര്‍ട്ടല്‍ തുടങ്ങിയവയും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. ഇവയെല്ലാം പ്രാവര്‍ത്തികമാകുന്നതിനായി കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍.