തിരുവനന്തപുരം: അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ര ദൃശ്യമാധ്യമങ്ങളിലെ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിയോട് വിട്ടുവീഴ്ച ഇല്ലാത്ത സര്‍ക്കാര്‍ നിലപാട് മാധ്യമങ്ങളും പൊതുപവേ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സമൂഹത്തിന് പ്രയോജനം കിട്ടുന്ന ഒരു പദ്ധതിയും വിമര്‍ശനങ്ങളുടെ പേരില്‍ നിര്‍ത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. സിബിഎസ്ഇ പത്താംക്ലാസ് ഫലം വൈകിയത് കണക്കിലെടുത്ത് ഹയര്‍ സെക്കണ്ടറി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ സമിതികളെല്ലാം താമസിയാതെ പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .