റബ്ബറിന്റെ താങ്ങുവിലയ്‍ക്കു കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‍ചയ്‍ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

റബ്ബറിന്റെ താങ്ങുവിലയ്‍ക്കു തത്വത്തില്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. താങ്ങുവിലയ്‌ക്ക് സംഭരണം നടപ്പാക്കും. കേന്ദ്ര -സംസ്ഥാനസര്‍ക്കാരുകള്‍ ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‍ച സൗഹാര്‍ദ്ദപരമായിരുന്നു. രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന് സാധിക്കുമെന്ന് മോദി പറഞ്ഞു., രണ്ട് കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന് സാധിക്കുമെന്നാണ് പറഞ്ഞത്. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം, എല്ലാവര്‍ക്കും ശൗചാലയം തുടങ്ങി നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിക്കുള്ള തടസങ്ങള്‍ മാറ്റും. കേരളത്തിനു സാമ്പത്തിക പിന്തുണ നല്‍കുമെന്ന് മോദി അറിയിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി ബില്‍ ചര്‍ച്ച ചെയ്‍ത ശേഷം നിലപാട് അറിയിക്കും. കേന്ദ്രത്തില്‍ നിന്ന് നല്ല പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ - മുഖ്യമന്ത്രി പറഞ്ഞു.