സ്‍മാര്‍ട്ട് സിറ്റിയും മെട്രോ റെയിലും ഗ്യാസ് പൈപ്പ് ലൈനും ഉള്‍പ്പെടുന്ന കൊച്ചിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ക്യാന്‍സര്‍ സെന്ററിന് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളം പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുമ്പോഴാണ് കൊച്ചിയുടെ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. സ്‍മാര്‍ട്ട് സിറ്റി പദ്ധതിയും മെട്രോ റെയിലും സമയബന്ധിതമായി പൂര്‍ത്തിയാക്കും.ടീകോം പ്രതിനിധികളുമായി വിശദമായ ചര്‍ച്ച ഉടനുണ്ടാകും. ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകും - പിണറായി വിജയന്‍ പറഞ്ഞു.
മെട്രോ വാട്ടര്‍ സര്‍വ്വീസ് നടപ്പാക്കും. കൊച്ചി ക്യാന്‍സര്‍ സെന്റിന് തടസ്സമില്ലാതെ ബജറ്റില്‍ പണം അനുവദിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ ജിഷയ്‌ക്ക് സംഭവിച്ചതുപൊലുളള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിനടപ്പാക്കാനാും സര്‍ക്കാര്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ചടങ്ങില്‍ എം കെ സാനു അധ്യക്ഷനായിരുന്നു. സ്നേഹത്തിനുവേണ്ടി രക്തസാക്ഷിയായ ത്സത്തിസ് ഗഡിലെ ഗ്രോത്രസമൂഹഗായകന്‍ ജിഡ്ക്കുവിന്റെ ശില്‍പമാണ് മുഖ്യമന്ത്രിക്ക് എറണാകുളം പൊരാവലി ഉപഹാരമായി നല്‍കിയത്.
