Asianet News MalayalamAsianet News Malayalam

'ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്': പിണറായി വിജയന്‍

ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്.

pinarayi vijayan against bjp and congress on sabarimala issue
Author
Kozhikode, First Published Nov 19, 2018, 7:04 PM IST

 

കോഴിക്കോട്: ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

അധികാരം ദേവസ്വം ബോർഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകർക്കാൻ ഇറങ്ങിയാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ തള്ളി കേരളത്തിലെ കോൺഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. പരിഹാസ്യമാണ് ഇത് എന്നും പിണറായി പറ‍ഞ്ഞു. 

തന്നെ ചവിട്ടി കടലിലിടാൻ എ.എൻ രാധാകൃഷ്ണന് കാല് മതിയാവില്ല. ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലിൽ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയിൽ പറഞ്ഞ ഡയലോഗാണ് എന്നും പിണറായി വിജയന്‍ കോഴിക്കോട് പറ‍ഞ്ഞു.


 

Follow Us:
Download App:
  • android
  • ios