Asianet News MalayalamAsianet News Malayalam

കേന്ദ്രം അനുവദിച്ച തുക എത്രയാണെന്ന് വല്ല ധാരണയുമുണ്ടോ? എൽദോ എബ്രഹാം എംഎൽഎയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

 പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികൾ ചർച്ച ചെയ്യുന്നതിനും ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ധനസഹായം അപര്യാപ്തമെന്ന് എൽദോ എബ്രഹാം എംഎൽഎ പറഞ്ഞപ്പോൾ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

pinarayi vijayan against eldo abraham in kerala assembly
Author
Thiruvananthapuram, First Published Aug 30, 2018, 3:37 PM IST

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികൾ ചർച്ച ചെയ്യുന്നതിനും ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന എല്‍ദോ എബ്രഹാമിന്‍റെ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്.

ധനസഹായം അപര്യാപ്തമെന്ന് എൽദോ എബ്രഹാം എംഎൽഎ പറഞ്ഞപ്പോൾ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ''ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ?'' എന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത ഇടപെടലില്‍ പതറിയ എല്‍ദോ എബ്രഹാം, കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്ന് സമ്മതിച്ചു. എന്നാല്‍ ദുരിതബാധിതര്‍ക്ക് മികച്ച സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും എല്‍ദോ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios