മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോൾ അത് സ്വീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സഹായം സ്വീകരിച്ചിരുന്നുവെന്ന് പിണറായി വിജയന്‍‌ പറഞ്ഞു. 

തൃശൂര്‍: മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോൾ അത് സ്വീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ സഹായം സ്വീകരിച്ചിരുന്നുവെന്ന് പിണറായി വിജയന്‍‌ പറഞ്ഞു. 

ഒരു രാജ്യം സ്വമേധയാ സഹായം വാഗ്ദാനം ചെയ്തതാൽ അത് വേണ്ടെന്ന് പറയാൻ നിയമമില്ല. കേന്ദ്ര സർക്കാറിന് മുട്ടാപോക്ക് നയം വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഒരു ന്യായീകരണവും ഇല്ല. യുഎഇയുടെ സഹായം നിഷേധിച്ചതിലൂടെ കേരളത്തിന് ലഭിക്കമായിരുന്ന 1000ത്തിൽ അധികം കോടി രൂപയുടെ സഹായം നിഷേധിക്കപ്പെട്ടു. കേരളം രാജ്യത്തിന്‍റെ ഭാഗമാണ്. കേരളത്തെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാറിന് ഉണ്ട്. ഇത് ജനങ്ങളുടെ വിഷയമാണ്. കേരളം പുനർ നിർമ്മിക്കപ്പെട്ടുകൂടാ 
എന്ന നയം കേന്ദ്രസർക്കാരിനും ഭരണ കക്ഷിയായ ബിജെപിക്കും ഉണ്ടോ എന്നും പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു. 

ബിജെപിയുടെ കൂടെയാണ് നമ്മുടെ നാട്ടിൽ കോണ്ഗ്രസ്. ബിജെപിക്ക് ഒപ്പം നിൽക്കുക എന്ന വശിയാണ് പ്രതിപക്ഷ നേതാവിന് എന്നും അദ്ദേഹം പറഞ്ഞു.