പൊലീസിന്‍റെ സമോയിചത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാകുമായിരുന്നു

കോഴിക്കോട്: കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിടാനുളള ആസൂത്രിത നീക്കമാണ് കേരളത്തില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ സമോയിചത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാകുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.