ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി ചൊടിച്ച് മടങ്ങി. മന്ത്രിമാരും ഉദ്യേഗസ്ഥരുമടക്കം പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിച്ച മാധ്യമങ്ങളോട് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടുകയായിരുന്നു.  തുടര്‍ന്ന് അസ്വസ്ഥനായ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട്  കാറില്‍ കയറി തിരികെ പോയി.  


ആലപ്പുഴ: ആലപ്പുഴയില്‍ മഴ ദുരന്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രി ചൊടിച്ച് മടങ്ങി. മന്ത്രിമാരും ഉദ്യേഗസ്ഥരുമടക്കം പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ അന്വേഷിച്ച മാധ്യമങ്ങളോട് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന്‍റെ മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് അസ്വസ്ഥനായ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കാതെ മാധ്യമ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് കാറില്‍ കയറി തിരികെ പോയി.

കുട്ടനാട്ടിലെ ദുരന്തം വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. മൈക്ക് തട്ടിയ സംഭവത്തില്‍ ജി സുധാകരനും അസ്വസ്ഥനായി. യോഗത്തെ കുറിച്ച ചോദിച്ചപ്പോള്‍ കാര്യങ്ങളെല്ലാം റിലീസ് വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. യോഗ തീരുമാനങ്ങളെ കുറിച്ച് പറയാന്‍ സാധിക്കില്ലെന്നു പറഞ്ഞ മന്ത്രി ആദ്യം കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായില്ല. 

30 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണ് കുട്ടനാട്ടിലുണ്ടായത്. ആലപ്പുഴയിലെത്തിയിട്ടും മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിതരെ കാണാന്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.