ദില്ലി: സാംസ്‌കാരിക മേഖലയിലേക്കുള്ള വര്‍ഗ്ഗീയ ശക്തികളുടെ അധിനിവേശം കൂട്ടായി ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതരമതസ്ഥരുടെ സംഭാവനകള്‍ ഒഴിവാക്കിയാല്‍ സാംസ്‌കാരികരംഗത്ത് നമുക്ക് കാര്യമായ നേട്ടങ്ങള്‍ ചൂണ്ടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം സംരക്ഷിക്കാന്‍ ഒന്നിച്ചു പോരാടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. ദില്ലിയില്‍ കേരള, ദില്ലി സര്‍ക്കാരുകള്‍ സംയുക്തമായി സംഘടിപ്പിച്ച പൈതൃകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

കേരള, ദില്ലി സംസ്ഥാനങ്ങളുടെ കലാ, സാഹിത്യ, സാംസ്‌കാരിക സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സാംസ്‌കാരിക പൈതൃകോല്‍സവം സംഘടിപ്പിച്ചത്.