Asianet News MalayalamAsianet News Malayalam

എൻഡോസൾഫാൻ പ്രശ്നപരിഹാരം ഉടനെന്ന് പിണറായി; വിഎം സുധീരൻ മുഖ്യമന്ത്രിയെ കണ്ടു

 എന്‍റോസൾഫാൻ ദുരിതബാധിതരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ നേരിട്ട് ഇടപെടുമെന്ന്  മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് വിഎം സുധീരൻ

pinarayi vijayan assured endosulfan victims issues will solve soon says vm sudheeran
Author
Trivandrum, First Published Feb 3, 2019, 10:40 AM IST

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങളിൽ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിഎം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സമരക്കാരുമായി ചർച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സുധീരൻ പറഞ്ഞു. 

മാറിമാറി വന്ന സര്‍ക്കാറുകൾ എൻഡോസൾഫാൻ ബുരിത ബാധിതരെ സഹായിക്കാൻ പലവിധ പദ്ധതികൾ കൊണ്ടു വന്നിട്ടുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ടവരെ ഒഴിവാക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് വിഎം സുധീരൻ ആവശ്യപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios