തിരുവനന്തപുരം: ശാരീരിക പരിശീലനമെന്നപേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.