സംസ്ഥാനത്തിന് അവകാശപ്പെട്ട പലതും കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജിഎസ് ടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കുന്നതിലൂടെ നികുതി പിരിക്കാന്‍ അധികാരമില്ലാത്ത സംവിധാനമായി സംസ്ഥാന സര്‍ക്കാര്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലുളള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ നാശത്തിലേക്ക് തളളിവിടുകയാണ് മോദി സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കളെല്ലാം ചടങ്ങിനെത്തി.