പാലക്കാട്: എഴുത്തുകാര്‍ക്കെതിരെ അസഹിഷ്ണുത വര്‍ദ്ധിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മത നിരപേക്ഷത തകര്‍ക്കാന്‍ ഏത് കഠോര പ്രവൃത്തിയും നടത്താന്‍ മടിയില്ലാത്ത വര്‍ഗീയ ഭ്രാന്തന്‍മാര്‍ സമൂഹത്തിലാകെ ഭീതി പരത്തുകയാണ്. ഇത്  തിരിച്ചറിയണം എന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു.

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് നോവലിസ്റ്റ് കമല്‍ സിയെ പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമായതോടെ വലിയ പ്രതിഷേധമുയര്‍ന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയന്‍രെ പ്രതികരണം.