പ്രതിപക്ഷത്തിന്റെ അവസരവാദപരമായ നിലപാട് ആര്‍എസ്എസിന് പരോക്ഷ പ്രോല്‍സാഹനം നല്‍കുന്നു. എകെ ആന്റണി പറഞ്ഞിട്ടുപോലും നിലപാടില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല.
കാലില്ലാത്തവര്‍ ചവിട്ടുമെന്ന് പറയുംപോലെയാണ് ആര്‍ എസ് എസ് ഭീഷണി. ആര്‍എസ്എസ് മാത്രമല്ല ചില ന്യൂനപക്ഷങ്ങളും വര്‍ഗീയ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ആര്‍എസ് എസിന്റെ പ്രവര്‍ത്തനം ചില ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നടവരവ് തെറ്റായ രീതിയില്‍ ഉപയോഗിക്കല്‍, പണം വകമാറ്റല്‍ തുടങ്ങിയവതുടങി നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും.ആര്‍എസ്എസ് ജനാധിപത്യ സംവിധാനം ആഗ്രഹിക്കുന്ന സംഘടനയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
