ഒരു ഉദ്യോഗസ്ഥന്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. സെന്‍കുമാര്‍ ഇപ്പോള്‍ യുഡിഎഫ് പാളയം വിട്ടു. അത് നിങ്ങള്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. ബിജെപിയുടെ പ്രേരണയിലാണ് സെന്‍കുമാര്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്ന പരോക്ഷ ആരോപണമാണ് പിണറായി നടത്തിയത്. യുഡിഎഫ് പാളയത്തിലല്ല സെന്‍കുമാര്‍, പുതിയ പാളയത്തിലാണ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ ഡിജിപി ആയിരിക്കെ ഇടത് നേതാക്കള്‍ക്കെതിരെ കേസ് എടുത്തത് കൊണ്ടാണ് തന്നെ ഡിജിപി പദവിയില്‍ നിന്ന് മാറ്റിയതെന്നാണ് സെന്‍കുമാറിന്റെ ആരോപണം. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന സെന്‍കുമാറിനെതിരെ ഇടത് യുവജന സംഘടനകല്‍ പ്രക്ഷോഭത്തിലാണെന്നും പ്രതിഷേധമുണ്ടാകുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.