പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം പരിഹരിക്കാനുള്ള മുഴുവൻ തുകയും കേന്ദ്രത്തിന് നല്‍കാനാകില്ല. കേന്ദ്രത്തിന് പരിമിതിയുണ്ട്.  അധിക വിഭവ സമാഹരണം നാം കണ്ടെത്തണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം കിട്ടുമെന്ന് പ്രതീക്ഷക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം പരിഹരിക്കാനുള്ള മുഴുവൻ തുകയും കേന്ദ്രത്തിന് നല്‍കാനാകില്ല. കേന്ദ്രത്തിന് പരിമിതിയുണ്ട്. 
അധിക വിഭവ സമാഹരണം നാം കണ്ടെത്തണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കേരളത്തിന്‍റെ പുനർനിർമ്മാണത്തിന് സഹായിക്കാമെന്ന് നെതർലാന്‍റ്സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്ത് നല്‍കി. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതർലാന്‍റ്സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.

അതിനിടെ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംമകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.