തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരക്കില്‍ നേരിയ വര്‍ദ്ധനവ് മാത്രമാണ് വരുത്തിയത്. നിരക്ക് വര്‍ദ്ദനവില്‍ നിന്ന് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ ഒഴിവാക്കിയതായും കാര്‍ഷിക മേഖലയക്ക് യൂണിറ്റിന് രണ്ട് രൂപ എന്ന നിരക്ക് തുടരുമെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍ ആയിരം വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.