പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് വീണ്ടും ഉയർന്ന് വരുമെന്ന പേടി കാരണമാണ് റഫാൽ ഇടപാടിൽ അദ്ദേഹം മൗനം തുടരുന്നത്. കേന്ദ്ര സർക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. 

കോഴിക്കോട്: ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. റഫാൽ ഇടപാടിൽ പിണറായി ഒന്നും മിണ്ടാത്തത് ഈ കൂട്ടുകെട്ടിന്‍റെ തെളിവാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് വീണ്ടും ഉയർന്ന് വരുമെന്ന പേടി കാരണമാണ് റഫാൽ ഇടപാടിൽ അദ്ദേഹം മൗനം തുടരുന്നത്. കേന്ദ്ര സർക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം