ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
പാലക്കാട്: ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കോടതി വിധിയുടെ മറവിൽ ഫെമിനിസ്റ്റ് സംഘടനകളെ മുഖ്യമന്ത്രി ശബരിമലയില്‍ നേരിട്ടെത്തിച്ചു. മാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് മുഖ്യമന്ത്രി എത്തിച്ചതെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
പിണറായി വിജയന് തീവ്രവാദ ബന്ധമുണ്ട്. ശബരിമലയെ തകർക്കാൻ ആസൂത്രിത ശ്രമനടത്തുകയാണ് പിണറായി വിജയനെന്നും ഇതിനായി തീവ്രവാദികളിൽ നിന്ന് പിണറായി പണം പറ്റിയെന്നും എ എൻ രാധാകൃഷ്ണൻ ആരോപിച്ചു. മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതൽ മുടക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
ഇതിനിടെ അമിത് ഷാ ഈ മാസം 31 ന് പാലക്കാട് പങ്കെടുക്കാന്‍ തീരുമാനിച്ച പരിപാടി മാറ്റിയെന്ന് നേതൃത്വം അറിയിച്ചു. പുതിയ തിയതി പിന്നീടറിയിക്കുമെന്നും നേതൃത്വം പറഞ്ഞു.
