ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സംസ്ഥാനം കേരളം
തിരുവനന്തപുരം:ഐപിഎല് മത്സരങ്ങളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയില് ഏറ്റവും കൂടുതല് സുരക്ഷയുളള സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാവേരി പ്രശ്നത്തെ തുടര്ന്നുണ്ടാകാനുള്ള പ്രതിഷേധങ്ങള് കണക്കിലെടുത്താണ് കേരളത്തിലേക്ക് ഐപിഎല് മത്സരങ്ങള് മാറ്റാന് ആലോചന നടക്കുന്നത്.ഈ വിഷയത്തില് ബിസിസിഐ അഭിപ്രായം ആരാഞ്ഞപ്പോള് മത്സരങ്ങള് തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സേറ്റഡിയത്തില് നടത്താമെന്ന് കെസിഎ സന്നദ്ധത അറിയിച്ചു. ചെന്നൈയുടെയും ബാംഗ്ലൂരിന്റെയും മത്സരങ്ങള് തിരുവനന്തപുരം കാര്യവട്ടത്തേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ചര്ച്ചകള് നടക്കുന്നത്.
