ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 4.10നാണു കൂടിക്കാഴ്ച നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ പതിനൊന്നോടെ ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന്‍ ആദ്യം ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്ത്രര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെയും കാണും. വൈകിട്ട് ആറിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും സന്ദര്‍ശിക്കും.

ഞായറാഴ്ച ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം പിണറായി തിങ്കളാഴ്ച കേരളത്തിലേക്കു മടങ്ങും.