ആലപ്പുഴയിലെ മാരാരിക്കുളത്ത് ദേശീയപാതയിൽ കർണാടക രജിസ്ട്രേഷൻ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.

ആലപ്പുഴ: ആലപ്പുഴയിലെ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 14 പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷനിൽ ഉള്ള ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ച അഞ്ചു മണിയോടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.