മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ പി സദാശിവം വിളിച്ചുവരുത്തി. തലസ്ഥാനത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നടപടി. സമാധാനം പുലർത്താൻ കർശന ജാഗ്രത വേണമെന്ന് ഗവർണർ പറഞ്ഞു. മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഗവർണർ. മുഖ്യമന്ത്രിയെ 11.30നും ഡിജിപിയെ 12.30നുമാണ് രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ഗവർണർ പി സദാശിവം ട്വീറ്റ് ചെയ്തു.