കോഴിക്കോട്: നടിക്കെതിരായ അതിക്രമത്തിൽ സിനിമക്കാരെ കുറ്റവിമുക്തരാക്കി മുഖ്യമന്ത്രി. പ്രധാന പ്രതിയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പിണറായി പറഞ്ഞു. ഇതിനിടെ സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്ന് സംവിധായകൻ ലാൽ ആവശ്യപ്പെട്ടു. കേസിലേക്ക് തന്നെ വലിച്ചിഴച്ചവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിനിമ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിനിമ രംഗത്ത് ക്രിമിനലുകൾ കൂടുന്നുണ്ടെങ്കിലും ചിലരെ കുറ്റവാളികളായി ചിത്രീകരിക്കുന്ന വാർത്തകൾ ശരിയല്ല. ഒരു പ്രമുഖ നടനെ പൊലീസ് ചോദ്യം ചെയ്തുവെന്നതും അവാസ്തവമാണ്.

കേസിലേക്ക് തന്നെ വലിച്ചിഴച്ചവരെ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകി. കേസിൽ തനിക്ക് പങ്കുണ്ടെന്ന വിധത്തിൽ നവമാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്ന് സംവിധായകൻ ലാൽ ആവശ്യപ്പെട്ടു. 

സുനിയെയും മാർട്ടിനെയും മുൻപരിചയമില്ല. ഷൂട്ടിംഗിന് വേണ്ടിയല്ല, സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ നടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് വാഹനം വിട്ടുനൽകിയതെന്നും ലാൽ പറഞ്ഞു.