നാട് നന്നായേ പറ്റൂ, ചെറുപ്പക്കാര്‍ക്ക് ജോലി ലഭിച്ചേ പറ്റൂ എടുത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

കോഴിക്കോട്: ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകാരുടെ എതിര്‍പ്പനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നാട് നന്നായേ പറ്റൂ, ചെറുപ്പക്കാര്‍ക്ക് ജോലി ലഭിച്ചേ പറ്റൂ എടുത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. എതിര്‍പ്പുകാരുടെയൊക്കെ എതിര്‍പ്പ് അവസാനിപ്പിച്ച് വികസനം കൊണ്ടുവരാനാകില്ല. നാടിന്റെ അഭിവൃദ്ധിക്ക് വികസനം വന്നേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.