കോഴിക്കോട്: ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തയാക്കുമെന്ന് മുഖ്യമന്ത്രി. പ്രളയത്തിൽ തകർന്ന റോഡുകൾ മാർച്ചിന് മുൻപ് പുനർനിർമ്മിക്കുമെന്നും സാമ്പത്തിക പ്രശ്നം ഇതിന് തടസ്സമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

കോഴിക്കോട് ബൈപ്പാസിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.