കോഴിക്കോട്: ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി കൂട്ടുചേരുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് നയങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് പിണറായി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കോൺഗ്രസിനും ബിജെപിക്കും ബദൽ ശക്തി ദേശീയ തലത്തിൽ ഉണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ല. രാഹുൽ ഗാന്ധി വന്നതുകൊണ്ട് കോൺഗ്രസിന്റെ നയങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.