തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. പിണറായി വിജയന്‍ പറഞ്ഞാല്‍ രാജിവയ്ക്കാം എന്ന മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെക്കുറിച്ച് ആലോചിക്കാമെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. 

ഒരു നുള്ള് ഭൂമി പോലും കയ്യേറിയിട്ടില്ല. ഏതന്വേഷണം നേരിടാനും തയ്യറാണെന്നും തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിയ്‌ക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢസംഘമുണ്ടെന്നും ആരോപണം നിയമസഭാ സമിതിയോ വിജിലന്‍സോ അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി കൊച്ചിയില്‍ പറഞ്ഞു.