ദൃശ്യമാധ്യമ പ്രവർത്തകർക്ക് മതിയായ വേതനവും സൗകര്യങ്ങളും മാനേജ്മെന്റ് ഒരുക്കുന്നുണ്ടോയെന്ന് തൊഴിൽവകുപ്പ് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി. ജീവനക്കാർക്ക് സമയക്രമീകരണം ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. പലസ്ഥാപനങ്ങളിലും ശന്പളം കൃത്യമല്ല, മതിയായ സൗകര്യമില്ല എന്ന ആരോപണം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. വീണ ജോർജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.