കായംകുളം: ആദ്യം ശകാരിച്ചെങ്കിലും, പിന്നീട് വിളിച്ച് ഒപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി. കായംകുളം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് സംഭവം. . സി.പി.എം. ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ചു.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയോടൊപ്പംനിന്ന് ചിത്രമെടുക്കണമെന്ന കുട്ടികളുടെ ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് സമ്മതം നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ ഒരുവിദ്യാര്‍ഥി ഓടിച്ചെന്ന് കൈയില്‍ പിടിക്കുകയും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ ഈ നടപടിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ശകാരം ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മാറിനിന്നു.യ്തു മറ്റുവിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോടൊപ്പം ചിത്രമെടുത്തപ്പോള്‍ മാറിനിന്ന കുട്ടിയെ മുഖ്യമന്ത്രിതന്നെ വിളിച്ച് കൂടെനിര്‍ത്തുകയായിരുന്നു. മൊബൈലില്‍ പതിഞ്ഞ ചിത്രം നോക്കി മുഖ്യമന്ത്രി ചിരിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ സങ്കടവും മാറി. സന്തോഷത്തോടെ കുട്ടികളും മടങ്ങി.