രാവിലെ 9.30ഓടെ പിണറായി വിജയന്‍ രാജ്ഭവനിലെത്തി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു. എല്ലാം ശരിയാക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണു പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുന്നത്. 

നാലുമണിക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം രാജ്ഭവനില്‍ ചായസല്‍ക്കാരം നടക്കും. ശേഷം ആറു മണിയോടെ ആദ്യ മന്ത്രിസഭാ യോഗം. പിന്നെ വാര്‍ത്താസമ്മേളനം. ഇതാണ് ഇന്നത്തെ ചടങ്ങുകള്‍. ചരിത്ര നിമിഷമെന്ന് ഇടതുമുന്നണി വിശേഷിപ്പിക്കുന്ന ചടങ്ങിനു സാക്ഷിയാകാന്‍ വിവിധ മേഖലകളിലുളളവര്‍ക്കു ക്ഷണമുണ്ട്.