സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്

കോട്ടയം: കര്‍ണ്ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ജെ.ഡി.എസ് കേരളാ ഘടകമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിന്ന് മന്ത്രി മാത്യു ടി തോമവും ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് സീതാറാം യെച്ചൂരിയും അറിയിച്ചിട്ടുണ്ട്. അതേസമയം മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം നാളെയായിരിക്കും എടുക്കുകയെന്ന് എച്ച്.ഡി കുമാരസ്വാമി
 അറിയിച്ചു. നാളെ ബംഗളുരുവില്‍ നാളെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.