തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആശുപത്രികള്‍ ജനസൗഹാര്‍ദ കേന്ദ്രങ്ങളാക്കാനും പാഠ്യപദ്ധതിയുടെ പുനരവലോകനം വിശദ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു .
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി, ജനസൗഹാര്‍ദ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവ കൂടാതെ സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയും ശുചിത്വം, മാലിന്യ സംസ്കരണം, കൃഷി ജല സംരക്ഷണം എന്നിവയാണ് അഞ്ചുവര്‍ഷം കൊണ്ട് ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭവന പദ്ധതി പ്രകാരം പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് മുന്‍ഗണന. വച്ചുനല്‍കുന്ന വീട് കൈമാറാനോ വില്‍ക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളെ ആദ്യഘട്ടത്തില്‍ ജനസൗഹാര്‍ദ കേന്ദ്രങ്ങളാക്കും. വിദ്യാഭ്യാസ നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി ആയിരം സ്കൂളുകളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തും. ഉറവിട മാലിന്യ സംസ്കരണ പദ്ധതികള്‍പ്പൊപ്പം വലിയ നഗരങ്ങളില്‍ പ്രത്യക മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കും. ഇതിനെല്ലാമായി രൂപീകരിക്കുന്ന കമ്മറ്റികളില്‍ മുഖ്യമന്ത്രി അധ്യക്ഷനും അതാത് വകുപ്പ് മന്ത്രിമാരും വിവിധ സെക്രട്ടറിമാരും ആസൂത്രണ ബോര്‍ഡ് പ്രിതിനിധികളും അംഗങ്ങളാകും. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ചീഫ് സെക്രട്ടറി തലവനായ എംപവേര്‍ഡ് കമ്മറ്റി ഏകജാലക സംവിധാനമായി പ്രവര്‍ത്തിക്കും.
കെ എസ് ആര്‍ ടി സി പുന:സംഘടിപ്പിക്കാനുള്ള റിപ്പോര്‍ട്ട് മൂന്ന് മസത്തിനകം നല്‍കാന്‍ കൊല്‍ക്കത്ത ഐഐഎമ്മിലെ പ്രൊഫസര്‍ സുശീല്‍ഖന്നയെ കണ്‍സള്‍ട്ടന്റായി നിയമിച്ചു .ജനിതക മാറ്റം വരുത്തിയ കടുകുകള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
