ഉത്പാദനത്തില്‍ വര്‍ധനവ് പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞു  

തിരുവനന്തപുരം: ഉത്പാദനം കൂടിയതോടെ സംസ്ഥാനത്ത് പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 35 രൂപയുണ്ടായിരുന്ന 
പൈനാപ്പിളിന് പതിനഞ്ച് രൂപയിലും താഴെയാണ് ഇപ്പോഴത്തെ വില. ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന റംസാൻ കാലത്തുപോലും ചന്തയിൽ പൈനാപ്പിൾ കെട്ടിക്കിടക്കുകയാണ്. ഇക്കഴിഞ്ഞ സീസണിൽ പൈനാപ്പിളിന്റെ ഉത്പാദനം 25 ശതമാനത്തോളം കൂടിയിരുന്നു. ചക്കകൾ ഒരുമിച്ച് മൂപ്പെത്തിയതോടെ, വില കുത്തനെ ഇടിഞ്ഞു.

മഴക്കാലത്ത് ആവശ്യക്കാരുമില്ലാത്ത സ്ഥിതിയാണ്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞു. പൈനാപ്പിൾ നിറച്ച വാഹനങ്ങളുമായി ശനിയാഴ്ച കളക്ട്രേറ്റ് മാർച്ചിന് തയ്യാറെടുക്കുകയാണ് കർഷകർ. നേരത്തെ നടുക്കരയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സംസ്കരണ ഫാക്ടറി പഴങ്ങൾ സംഭരിച്ചിരുന്നു. എന്നാൽ യന്ത്രത്തകരാർ മൂലം ഫാക്ടറി പൂട്ടി. പലവട്ടം പരാതി പറഞ്ഞിട്ടും നടപടി ഇല്ലാതായതോടെ, പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് കർഷകർ.