കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നിലപാട് കടുപ്പിച്ച് പി.ജെ ജോസഫ് വിഭാഗം. സിപിഎം പിന്തുണയോടെ നേടിയ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. ഇക്കാര്യം ഇന്നത്തെ നേതൃയോഗത്തിൽ ഉന്നയിക്കും. ഇതിന് പുറമേ പി.ജെ.ജോസഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്നും വിട്ടു നിൽക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം കേരള കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് ചേരും. കോട്ടയം ജില്ലാ പഞ്ചായത്തിലെ ബന്ധവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അത്യപ്തി നിലനിൽക്കുമ്പോഴാണ് യോഗം. കഴിഞ്ഞ ദിവസം മാണിയുടെ പാലായിലെ വസതിയിൽ ചേർന്ന യോഗത്തിൽ നിന്ന് വിട്ടു നിന്ന ജോസഫ് വിഭാഗം ഇന്ന് എന്ത് നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.
ഇടതുമുന്നണിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കെ എം മാണി ഇന്നലെ വിശദീകരിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് പുറമേ സിഎഫ് തോമസിനും പുതിയ സഖ്യത്തോട് താല്പര്യമില്ല. ഇന്നത്തെ യോഗത്തിൽ .അഭിപ്രായ വ്യത്യാസം പരിഹരിക്കാനാണ് മാണിയുടെ ശ്രമം
