തിരുവനന്തപുരം: ആർ എസ് എസിനെതിരെയുള്ള നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ മതസ്പർദ്ദയുണ്ടാക്കിയെന്ന കേസിൽ സെൻകുമാറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ ബജറ്റ് വേളയിൽ അക്രമം നടത്തിയ ഇ പി ജയരാജനെയും കെ ടി ജലീലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ജാമ്യം പോലും എടുക്കാതെ നടക്കുന്നത് നാണക്കേടാണെന്നും ബജറ്റ് വേളയിൽ സഭയിൽ അക്രമം നടത്തിയ 6 പേർക്കെതിരെ കേസുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.