എൻഎസ്എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കേണ്ട, മതേതര ജനാധിപത്യ വളർച്ചയ്ക്ക് സഹായിച്ച സംഘടനയാണ് എന്‍എസ്എസ് എന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.
തൃശ്ശൂര്‍: എൻഎസ്എസ് മതേതര ജനാധിപത്യ വളർച്ചയ്ക്ക് സഹായിച്ച സംഘടനയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. എൻഎസ്എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എൻഎസ്എസിന്‍റെ ഭൂരിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിനൊപ്പമാണെന്ന് കൊടിയേരി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് എന്‍എസ്എസിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി കോടിയേരിയെ വിമര്‍ശിച്ചത്.
തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലെ പിന്തുണയെപ്പറ്റി എൻ എസ് എസ് അവരുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്, സീറ്റ് വിഭജനത്തെക്കുറിച്ച് നാളത്തെ യുഡിഎഫ് യോഗത്തിന് ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്ത് വന്നിരുന്നു. എൻ എസ് എസിനെ കോടിയേരി ചെറുതായി കാണേണ്ട.
എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ഭൂരിപക്ഷം പേരും ഒപ്പമാണെന്ന കോടിയേരിയുടെ വാക്കുകള്‍ നിരർത്ഥകമാണ്. സമയം പോലെ പറ്റി കൂടി നേട്ടമുണ്ടാക്കുന്ന സംസ്കാരം എൻ എസ് എസ്സിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
