പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രളയത്തിന്റെ പേരിൽ പിരിക്കുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമോയെന്ന ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രളയത്തിന്റെ പേരിൽ പിരിക്കുന്ന പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമോയെന്ന ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
അടിയന്തരസഹായമായ 10,000 രൂപ പോലും ലഭിക്കാത്തവർ ഇപ്പോഴുമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ദുരിതാശ്വാസനിധി ശേഖരിക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. എന്നാൽ, പ്രളയക്കെടുതി നേരിടാനുള്ള സംഭാവനകൾ കൈകാര്യം ചെയ്യാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാത്തത് ദുരൂഹമാണെന്നാണ് വിമര്‍ശനം. നിർദേശം ആദ്യം നടപ്പാക്കുകയും പിന്നീട് ഉത്തരവ് പിൻവലിക്കുകയും ചെയ്യുകയായിരുന്നു. പണം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുമെന്ന സൂചനയാണ് ഇതുവഴി സർക്കാർ നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
