പാലക്കാട്: ശബരിമലയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അഭിപ്രായം പറയാന്‍ കോടിയേരി ബാലകൃഷ്ണന് അധികാരമില്ലെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി. പൂജാകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്നും പികെ ശശി ചെര്‍പ്പുളശ്ശേരിയില്‍ പറഞ്ഞു. ചെര്‍പ്പുളശ്ശേരിയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്.