ശ്രീരാമന്‍റെ പ്രതിമക്ക് ശേഷം 'അയോധ്യ പട്ടണം' ;പുതിയ പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

First Published 7, Apr 2018, 10:23 AM IST
plan to build New Ayodhya Township
Highlights
  • 350 കോടി രൂപയാണ് പട്ടണത്തിനായി കണക്കാക്കുന്നത്
     

ദില്ലി:സരയൂ തീരത്ത് 500 ഏക്കറില്‍ പുതിയ അയോധ്യ പട്ടണം പണിയാന്‍ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്‍റ് പദ്ധതിയിടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട്.ശ്രീരാമന്‍റെ പ്രതിമ പണിയാന്‍ തീരുമാനിച്ച് ആറുമാസങ്ങള്‍ക്ക് ശേഷമാണ്  അയോധ്യ പട്ടണം പണിയാന്‍ പദ്ധതിയെന്ന റിപ്പോര്‍ട്ട് വരുന്നത്. പുരാതന നഗരമായ ഉത്തര്‍പ്രേദശിലെ അയോധ്യയിലായിരിക്കും പട്ടണം ഉയരുന്നത്. 350 കോടി രൂപയാണ് പട്ടണത്തിനായി കണക്കാക്കുന്നത്.  

2017 ഒക്ടോബറില്‍ തീരുമാനിച്ച ശ്രീരാമന്‍റെ പ്രതിമക്ക് 330 കോടി രൂപയാണ് കണക്കാക്കുന്നത്. തങ്ങളുടെ മെഗാ പദ്ധതികള്‍ പ്രാബല്ല്യത്തില്‍ കൊണ്ടുവരുന്നതിനായി എംഎന്‍സികളോടും കോര്‍പ്പറേറ്റുകളുോടും ഫണ്ടിന് അപേക്ഷിച്ചിട്ടുണ്ട്.പുതിയ പദ്ധതികളിലൂടെ അയോധ്യയിലെ ടൂറിസം വികസിപ്പിക്കാന്‍ സാധ്യമാകുമെന്നാണ് ഗവണ്‍മെന്‍റ് കരുതുന്നത്.

loader