ന്യൂസിലാന്‍റിലെ പസഫിക് ദ്വീപിലാണ് അപകടമുണ്ടായത്. എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 - 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്. 35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

വില്ലിംഗ്ടണ്‍: ലാന്‍റിംഗിനിടെ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി കായലില്‍ പതിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചിലര്‍ കായലില്‍നിന്ന് ജീവനുംകൊണ്ട് നീന്തി രക്ഷപ്പെട്ടപ്പോള്‍ ചിലരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലാന്‍റിലെ പസഫിക് ദ്വീപിലാണ് അപകടമുണ്ടായത്. എയര്‍ ന്യൂഗിനിയുടെ ബോയിംഗ് 737 - 800 വിമാനമാണ് അപടത്തില്‍പ്പെട്ടത്.

35 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല. എല്ലാവരെയും രക്ഷപ്പെടുത്തിയതായി എയര്‍ ന്യുഗിനി അധികൃതര്‍ അറിയിച്ചു. അപകടത്തിന്‍റെ കാരണം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നുവെന്നും കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ കാഴ്ച മറഞ്ഞിരുന്നുവെന്നുമാണ് വിശദീകരണം. 

വെള്ളം മുന്നിലെത്തിയപ്പോഴാണ് വിമാനം അപകടത്തില്‍പ്പെട്ടുവെന്നും അത് കായലില്‍ മുങ്ങിത്താഴുകയാണെന്നും മനസ്സിലായതെന്ന് യാത്രക്കാരിലൊരാള്‍ പറയുന്നു. മൈക്രോനേഷ്യയില്‍ ഇതാദ്യമായല്ല ഇത്തരമൊരു അപകടം ഉണ്ടാകുന്നത്. 2008 ല്‍ ഏഷ്യാ പസിഫിക് എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ ബോയിംഗ് 727 വിമാനവും റണ്‍വേയില്‍നിന്ന് തെന്നിമാറിയിരുന്നു.