യാത്രക്കാരന്‍റെ ദുര്‍ഗന്ധം സഹിക്കാനായില്ല, ഗതികെട്ട പൈലറ്റ് ചെയ്തത്

ആംസ്റ്റർലെന്റ്: യാത്രക്കാരന്റെ ദുര്‍ഗന്ധം മൂലം യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച്‌ വിമാനം അടിയന്തരമായി നിലത്തിറക്കി. നെതര്‍ലാന്‍ഡില്‍ നിന്ന് സ്‌പെയിനിലെ ഐലന്‍ഡ് ഓഫ് കാനാരിയയിലേക്ക് തിരിച്ച ട്രാന്‍സാവിയ വിമാനമാണ് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച്‌ തിരികെ പറന്നത്.

യാത്രക്കാർ ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. അവസാനം സ്റ്റാഫുകൾ ഇയാളെ ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ കുളിച്ചിട്ട് ആഴ്ചകളായി. വിമാനത്തില്‍ കയറിയ നേരം മുതല്‍ ഇയാളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുകൊണ്ടിരുന്നു.യാത്രക്കിടെ മറ്റ് യാത്രക്കാര്‍ ദുര്‍ഗന്ധം സഹിക്കാനാകാതെ ബഹളം വയ്ക്കുകയായിരുന്നു. പീന്നിടാണ് വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. ദക്ഷിണ പോര്‍ച്ചുഗലിലാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.