ഇന്ന് ലോകപരിസ്ഥിതി ദിനം പ്ലാസ്റ്റിക് കൂമ്പാരം തുടച്ചുനീക്കണമെന്ന അപേക്ഷയുമായി ഒരു ഗ്രാമം
ദില്ലി: പ്ലാസ്റ്റിക്ക് മാലിന്യം തുടച്ച് നീക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഇത്തവണ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. എന്നാൽ ഈ പരിസ്ഥിതി ദിനത്തിലും ദില്ലിയിലെ തൈമൂർ ഗ്രാമവാസികൾക്കുള്ളത് ഒരപേക്ഷമാത്രം. ജീവിതം വഴിമുട്ടിച്ച ഗ്രാമത്തിലെ പ്ലാസ്റ്റിക് കൂമ്പാരം ആരെങ്കിലും ഒന്ന് മാറ്റിത്തരണം.
ഒരു ഗ്രാമത്തെ മുഴുവന്‍ പ്ലാസിറ്റിക്ക് വിഴുങ്ങിയ കഥയാണിത്. ദില്ലി നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം നിറച്ച മുനിന്‍സിപ്പാലിറ്റിയുടെ വണ്ടി ഭൂരിഭാഗവും എത്തുന്നത് തൈമൂര്‍ ഗ്രാമത്തിലേക്കാണ്. കേവലം പത്ത് വര്‍ഷം കൊണ്ട് ഗ്രാമത്തിലെ ജലസ്രോതസായിരുന്ന കനാല്‍ പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞു.ഗ്രാമത്തിലെ കുളങ്ങളും പ്ലാസിറ്റിക്ക് കൂമ്പാരമായി. ശുദ്ധമായ കുടിവെള്ളം പോലും ലഭിക്കാത്ത ഗതികേടിലാണിവര്‍.
ആംആദ്മി എംഎല്‍എ അമാനുത്തുള്ള ഖാന് പരാതി നല്‍കിയെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല. മഴ പെയ്താല്‍ മാലിന്യ വെള്ളം മുഴുവന്‍ ഇവരുടെ വീടുകളില്‍ കേറും. ടൈഫോയ്ഡ് അടക്കമുള്ള ഗുരുതര രോഗങ്ങള്‍ക്ക് അടിമയാണ് ഭൂരിഭാഗം പേരും.
