കൊച്ചി: കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യനീക്കം നിലച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ശേഷിയില്‍ കൂടുതല്‍ മാലിന്യം കുമിഞ്ഞു കൂടിയത് കൊണ്ടാണ് മാലിന്യനീക്കം തടസ്സപ്പെടാന്‍ കാരണം. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് നഗരസഭ അറിയിച്ചു.

പ്രതിദിനം എഴുപത് മുതല്‍ 90 വരെ ടണ്‍ മാലിന്യമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തള്ളുന്നത്. മതിയായ സംസ്‌കരണം ഇല്ലാതായതോടെ മാലിന്യം കുന്നുകൂടി. കൂടുതല്‍ സംഭരിക്കാന്‍ നിവര്‍ത്തിയില്ലാതായി. ഇതോടെ, മാലിന്യം ശേഖരിക്കുന്നത് നഗരസഭ നിര്‍ത്തിവച്ചു.

എന്നാല്‍, പ്ലാന്റിലേക്കുള്ള വഴി ശരിയാക്കാനാണ് മാലിന്യം സേഖപരിക്കുന്നത് നിര്‍ത്തിവച്ചതെന്നും ഉടന്‍ തന്നെ ഇതിന് പരിഹാരം കാണുമെന്നും നഗരസഭ അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് കൊച്ചിയിലിപ്പോഴും ശാസ്ത്രീയ പരിഹാരം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.