പ്ലാസ്റ്റിക് നിരോധനം അടുത്തവര്‍ഷം മുതല്‍ തമിഴ്നാട്ടില്‍

ചെന്നൈ: തമിഴ്നാട്ടിൽ അടുത്തവർഷം മുതൽ പ്ലാസ്റ്റിക് നിരോധനം. ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്ല്യത്തില്‍ വരിക. എന്നാല്‍ പാൽ, എണ്ണകൾ എന്നിവ പാക്ക് ചെയ്തു വരുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്ക് നിരോധനമില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.