Asianet News MalayalamAsianet News Malayalam

ഗുജറാത്ത് കലാപം: നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹർജി...

plea against Narendra Modi in Gujarat riots hearing SC today
Author
Delhi, First Published Nov 19, 2018, 6:27 AM IST

ദില്ലി: ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹര്‍ജിയാണ് പരിഗണിക്കുക. 

മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്ഐടി റിപ്പോർട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സാക്കിയ ജാഫ്രിയുടെ ഹർജി.

Follow Us:
Download App:
  • android
  • ios